പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ്; ദലിത് നേതാവ് ജിഗ്നേഷ് മേവാനി അറസ്റ്റിൽ‍


പ്രധാനമന്ത്രിക്കെതിരായ ട്വീറ്റിന്റെ പേരിൽ ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എൽ‍.എയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനി അറസ്റ്റിൽ‍. ഗുജറാത്തിലെ പാലന്‍പൂരിൽ‍ നിന്ന് അസം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.30നായിരുന്നു അറസ്റ്റ്.

ഗോഡ്‌സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വർഗീയ സംഘർഷങ്ങൾ ഇല്ലാതാക്കി സമാധാനത്തിനും സൗഹാർദ്ദത്തിനും അഭ്യർത്ഥിക്കണമെന്നായിരുന്നു ട്വീറ്റ്. അസം സ്വദേശിയായ അനൂപ് കുമാർ ദേ ആണ് പരാതി നൽകിയത്. എഫ്‌ഐആറിന്റെ പകർപ്പ് പോലീസ് നൽകിയിട്ടില്ലെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ കോൺഗ്രസ് ഇന്ന് ഡൽഹിയിൽ പ്രതിഷേധ സംഗമം നടത്തും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed