ജിസിസി രാജ്യങ്ങളുടെ പേയ്‌മെന്റ് സംവിധാനം ബന്ധിപ്പിക്കുന്നതിനുള്ള കരാറിന് യുഎഇ മന്ത്രിസഭയുടെ അംഗീകാരം

ജിസിസി രാജ്യങ്ങളുടെ പേയ്മെന്റ് സംവിധാനങ്ങൾ ബന്ധിപ്പിക്കുന്നതിനുള്ള കരാറിന് അംഗീകാരം നൽകി യുഎഇ മന്ത്രിസഭ. എന്നാൽ, കരാറിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. ഫാമിലി കൗൺസിലിങ് പ്രൊഫഷണലുകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള ഏകീകൃത മാനദണ്ഡങ്ങൾക്കും യുഎഇ മന്ത്രിസഭ അംഗീകാരം നൽകി.
പ്രശ്‌നങ്ങളിൽപ്പെടുന്ന കുടുംബങ്ങൾക്ക് ഉപദേശം നൽകാൻ മികച്ച വിദഗ്ധരെ അനുവദിച്ച് സഹായിക്കുമെന്ന് ശൈഖ് മുഹമ്മദ് അറിയിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി യുഎഇ വിവിധ രാജ്യങ്ങളിൽ ഓഫിസുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.