ഹർഭജൻ സിംഗ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയാകും


മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ആംആദ്മി പാർട്ടി സ്ഥാനാർത്ഥിയാകും. പഞ്ചാബിൽ നിന്നാണ് ആം ആദ്മി പാർട്ടി ഹർഭജൻ സിംഗിനെ നാമ നിർദേശംചെയ്‌തത്‌. ഇതുമായി ബന്ധപ്പെട്ട ഔഗ്യോഗിക സ്ഥിരീകരണം ആം ആംആദ്മി പാർട്ടി നടത്തി. ഇന്ന് തന്നെ ഹർഭജൻ സിംഗ് നാമ നിർദേശ പത്രിക സമർപ്പിക്കും. പഞ്ചാബിൽ‍ നിന്നുള്ള അഞ്ച് സീറ്റുകളിൽ‍ ഒന്നിലാണ് മുൻ‍ താരത്തെ മത്സരിപ്പിക്കുക. 

ഈ മാസാവസാനമാണ് തെരഞ്ഞെടുപ്പ്. പഞ്ചാബിൽ‍ മികച്ച ഭൂരിപക്ഷം നേടി അധികാരം ഏറ്റെടുത്തോടെയാണ് ഹർ‍ഭജന്‍ ക്ഷണം സ്വീകരിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് തന്നെ താരത്തെ പാർ‍ട്ടിയെത്തിക്കാനുള്ള ശ്രമം ആം ആദ്മി നടത്തിയിരുന്നു. ഹർഭജൻ സിംഗിനൊപ്പം ഡൽഹി എംഎൽഎ രാഘവ് ചദ്ധ, സന്ദീപ് പതക് എന്നിവരും സ്ഥാനാർത്ഥിയാകും.

ഭഗവന്ത് മന്നിന്റെ നേതൃത്വത്തിൽ‍ ഭരണത്തിലേറിയ പഞ്ചാബിലെ പുതിയ സർ‍ക്കാർ‍ ഹർ‍ഭജന് കായിക സർ‍വകലാശാലയുടെ ചുമതലകൂടി നൽ‍കിയേക്കും. 92 സീറ്റ് നേടിയായിരുന്നു പാർ‍ട്ടി സംസ്ഥാനത്ത് അധികാരം പിടിച്ചത്. വിജയത്തിന് പിന്നാലെ ആം ആദ്മിയേയും ബഗ്‌വന്ദ് മന്നിനേയും അഭിനന്ദിച്ച് ഹർ‍ഭജൻ രംഗത്തെത്തിയിരുന്നു.

ഹർ‍ഭജന്റെ രാഷ്ട്രീയ പ്രവേശനം നേരത്തെയും ചർ‍ച്ചയായിരുന്നു. പഞ്ചാബിന് വേണ്ടി പ്രവർ‍ത്തിക്കാൻ താൽ‍പര്യമുണ്ടെന്ന് അദ്ദേഹം വ്യക്താക്കിയിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed