ഇന്ത്യക്കാരായ 22 മീൻപിടിത്തക്കാർ ശ്രീലങ്കയിൽ അറസ്റ്റിൽ
സമുദ്രാതിർത്തി ലംഘിച്ച് മീൻപിടിച്ചുവെന്നാരോപിച്ച് ഇന്ത്യക്കാരായ 22 പേരെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. 2 ട്രോളറുകളും പിടിച്ചെടുത്തു. ഈ മാസം ഇതു നാലാം തവണയാണ് ഇന്ത്യൻ മീൻപിടിത്തക്കാരെ ശ്രീലങ്ക പിടികൂടുന്നത്. ഫെബ്രുവരി ഒന്നിന് 21 പേരെയും 8ന് 11 പേരെയും 13ന് 12 പേരെയും അറസ്റ്റ് ചെയ്തിരുന്നു. ഡിസംബറിൽ അറസ്റ്റ് ചെയ്ത 56 ഇന്ത്യക്കാരെ ഇതുവരെ വിട്ടയച്ചിട്ടില്ല.

