ഇന്ത്യയിൽ കോ​വി​ഡ് കു​തി​ക്കു​ന്നു; പ്ര​തി​ദി​ന രോ​ഗി​ക​ൾ 2,71,202


ആശങ്ക ഉയര്‍ത്തി ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,71,202 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തതിലും 2,369 രോഗികളുടെ വര്‍ധനവാണ് ഇന്നുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 314 പേര്‍ മരിക്കുകയും 1,38,331 പേര്‍ രോഗമുക്തരാകുകയും ചെയ്തു. നിലവില്‍ 15,50,377 സജീവ കേസുകള്‍ രാജ്യത്തുണ്ട്. അതേസമയം, രാജ്യത്തെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 7,743 ആയി ഉയര്‍ന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed