ഭാര്യയ്ക്ക് വിഷം നൽകി ഭർത്താവ് ജീവനൊടുക്കി


കൈനകരി തോട്ടുവാകരയില്‍ ഭാര്യയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. പനമുക്ക് അപ്പച്ചന്‍, ഭാര്യ ലീലാമ്മ എന്നിവരാണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപ്പച്ചനെ വീടിന് മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ആണ് ലീലാമ്മയെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു.

ഇരുവരും വര്‍ഷങ്ങളായി ഒറ്റക്ക് താമസിക്കായിരുന്നു താമസം. ഇരുവരും ഏറെ നാളായി രോഗബാധിതരായിരുന്നു. ലീലാമ്മ ഏറെക്കാലമായി കിടപ്പിലായിരുന്നു. മൃതദേഹം പൊലീസ് നടപടിക്ക് ശേഷം ആശുപത്രിയിലേക്ക് മാറ്റി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed