യുപി മന്തിസഭയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു


നിയമസഭാ ഇലക്ഷൻ അടുത്തിരിക്കുന്ന ഉത്തർപ്രദേശിൽ ബിജെപിക്ക് കനത്ത തിരിച്ചടി തുടരുന്നു. യോഗി മന്ത്രിസഭയിലെ ആയുഷ് മന്ത്രി ധരം സിംഗ് സൈനിയും ബിജെപിയിൽ നിന്നും രാജിവച്ചു. യുപി മന്ത്രിസഭയിൽ നിന്നും ആദ്യം രാജിവച്ച സ്വാമി പ്രസാദ് മൗര്യയുടെ ഏറ്റവും അടുത്ത അനുയായി ആണ് ധരം സിംഗ്. ഇതോടെ ബിജെപിയിൽ നിന്നും രാജിവച്ച മന്ത്രിമാരുടെ എണ്ണം മൂന്നായി.

ശികോഹോബാദിൽ‍ നിന്നുള്ള ബിജെപി എംഎൽഎ മുകേഷ് വർ‍മയും ഇന്ന് പാർ‍ട്ടിയിൽ നിന്നും രാജിവച്ചിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed