ട്രെയിന്‍ സർ‍വീസുകളും നിരക്കുകളും പഴയ നിലയിലേക്ക്


ന്യൂഡൽഹി: ട്രെയിൻ സർ‍വീസുകളും നിരക്കുകളും അടിയന്തര പ്രാബല്യത്തോടെ കൊവിഡിന് മുന്പുള്ള നിലയിലേക്ക് കൊണ്ടു വരാൻ‍.  എന്നാൽ‍ സ്പെഷ്യൽ‍ ട്രെയിനുകളിൽ‍ നിർ‍ത്തലാക്കിയ മുതിർ‍ന്ന പൗരന്മാരുടെ അടക്കമുള്ളവരുടെ യാത്ര ഇളവുകൾ‍ പുനഃസ്ഥാപിക്കുന്നതിനെ കുറിച്ച് ഉത്തരവിൽ‍ പരാമർ‍ശമില്ല. സോണൽ‍ ഓഫീസർ‍മാർ‍ക്ക് അയച്ച കത്തിലാണ് റെയിൽ‍വെയുടെ നിർ‍ദേശം.

കൊവിഡ് ലോക്ക്ഡൗൺ ഇളവുകൾ‍ വന്നതിന് ശേഷം ആദ്യം ദീർ‍ഘദൂര ട്രെയിനുകളിലും പിന്നീട് പാസഞ്ചർ‍ ട്രെയിനുകളടക്കം സ്പെഷ്യൽ‍ എന്ന ടാഗിലാണ് സർ‍വീസ് നടത്തിയിരുന്നത്. ഈ സ്പെഷ്യൽ‍ ടാഗും പ്രത്യേക നന്പറും ഒഴിവാക്കി പേരും നന്പറും നിരക്കും സമയവും പഴയ നിലയിലേക്ക് പനഃസ്ഥാപിക്കാനാണ് ഉത്തരവ്. ഇതിനായി സോഫ്റ്റ്‌വെയറിലും ഡാറ്റ ബേസിലും മാറ്റം വരുത്താനും റെയിൽ‍വെ മന്ത്രാലയം നിർ‍ദേശം നൽ‍കി.

കോവിഡ് ഇളവുകൾ‍ പ്രഖ്യാപിച്ച് ട്രെയിൻ ഗതാഗതം പഴയ നിലയിലേക്ക് മടങ്ങിയെങ്കിലും സ്പെഷ്യൽ‍ ടാഗ് എന്ന പേരിൽ‍ അധിക യാത്രനിരക്ക് ഈടാക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർ‍ന്നുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിരക്കുകൾ‍ പഴയ നിലയിലാക്കാനുള്ള റെയിൽ‍വെയുടെ തീരുമാനം.

You might also like

  • Straight Forward

Most Viewed