ഇന്‍റർനെറ്റ് ഉപയോഗത്തിന് പുതിയ ഡിജിറ്റൽ നിയമം വരുന്നു

ന്യൂഡൽഹി: രാജ്യത്ത് ഇന്‍റർനെറ്റ് ഉപയോഗത്തിന് പുതിയ ഡിജിറ്റൽ നിയമം വരുന്നു. തുല്യത, സുരക്ഷ, വിശ്വാസം എന്നിവ ഉറപ്പാക്കുന്നതിനാകും പുതിയ നിയമമെന്ന് ഇലക്ട്രോണിക്‌സ്−വിവര സാങ്കേതിക കേന്ദ്രസഹമന്ത്രി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ഡൽഹിയിൽ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ ഐടി നിയമം പൊളിച്ചെഴുതും. ജനങ്ങളുടെ അഭിപ്രായവും നിർദേശവും കൂടി പരിഗണിച്ചാകും നിയമം. 2022ഓടെ നിയമരൂപീകരണത്തിനുള്ള നടപടികൾ പൂർത്തിയാക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കരുത്. ഇന്‍റർനെറ്റ് സുരക്ഷിതവും ഉപഭോക്താക്കൾക്ക് വിശ്വാസ്യയോഗ്യവുമായിരിക്കണം. ഇടനിലക്കാർ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്നും അതിനായി ചില നിയമങ്ങൾ വേണമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.