ജോജു ജോർജിന്‍റെ കാർ തല്ലിത്തകർത്ത കേസിൽ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം

കൊച്ചി: നടൻ ജോജു ജോർജിന്‍റെ കാർ തല്ലിത്തകർത്ത കേസിൽ മുൻ മേയർ ടോണി ചമ്മിണി ഉൾപ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾക്ക് ജാമ്യം. കാറിനുണ്ടായ നഷ്ടത്തിന്‍റെ 50 ശതമാനം കെട്ടിവയ്ക്കണമെന്ന ഉപാധിയിന്മേലാണ് ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് ഒരാൾ 37,500 വീതം കെട്ടിവെക്കണം. ഇതോടൊപ്പം 50,000 രൂപയുടെ രണ്ട് ആൾ ജാമ്യവും വേണം.
അതേസമയം രണ്ടാം പ്രതി ജോസഫിന്‍റെ ജാമ്യാപേക്ഷയിൽ കൂടുതൽ വാദം കേൾക്കാൻ നവംബർ12 ലേക്ക് മാറ്റി.
കാറിന്‍റെ മൊത്തം വിലയുടെ 50 ശതമാനം കെട്ടണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് തള്ളിയ കോടതി, നാശനഷ്ടത്തിന്‍റെ 50 ശതമാനം കെട്ടിവെച്ച് ജാമ്യം അനുവദിക്കുകയായിരുന്നു.