കൊറോണ: ഇന്ത്യയിൽ 10,423 പുതിയ കോവിഡ് രോഗികൾ മാത്രം

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,423 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3,42,96,237 ആയി. 1,53,776 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 250 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണിത്.
രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 15,021 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,36,83,581 പേർ ഇതുവരെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 441 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,58,880 ആയി.
രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്. നൂറ് കോടിയിലധികം പേരാണ് വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ 1,06,85,71,879 പേർ വാക്‌സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം 10,09,045 പേരാണ് കൊറോണ പരിശോധനയ്‌ക്ക് വിധേയമായത്. ഇതോടെ ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 61,02,10,339 ആയി ഉയർന്നു.