നാലു വർഷമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ഷാരൂഖ് ഖാന്‍റെ മകൻ

മുംബൈ: നാലു വർഷമായി ലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാൻ. നാർകോട്ടിക് കൺട്രോൾ ബ്യൂറോ നടത്തിയ ചോദ്യം ചെയ്യലിലാണ് ആര്യൻ ഇക്കാര്യം തുറന്ന് സമ്മതിച്ചത്. ചോദ്യം ചെയ്യലിനിടെ ആര്യന്‍ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുണ്ട്. യുകെയിലും ദുബായിലും താമസിച്ചിരുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നുവെന്ന് ആര്യൻ അന്വേഷണ ഉദ്യോഗസ്ഥരോടു പറഞ്ഞു. എൻസിബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
മുംബൈ തീരത്ത് ആഡംബര കപ്പലിൽ നിന്നും ആര്യന്‍ ഉൾപ്പടെ എട്ടു പേരെയാണ് ഞായറാഴ്ച എൻസിബി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. അർബാസ് മർചന്‍റ്, മുൺമുൺ ധമേച്ച, ഇസ്മീത് സിംഗ്, മൊഹക് ജസ്വാൽ, ഗോമിത് ചോപ്ര, നുപുർ സരിഗ, വിക്രാന്ത് ഛോക്കാർ എന്നിവരാണ് അറസ്റ്റിലായ മറ്റുപ്രതികൾ. ആര്യനും അർബാസും തമ്മിൽ 15 വർഷം നീണ്ട സുഹൃത്ത് ബന്ധമാണുള്ളത്.