ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി


കൊച്ചി: കോവിഡ് ബാധിതരെ കണ്ടെത്തുന്നതിനുള്ള ആർടിപിസിആർ നിരക്ക് കുറച്ച സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. നടപടി പുനപരിശോധിക്കാനാണ് സിംഗിൾ ബെഞ്ച് സർക്കാരിന് നിർദേശം നൽകിയത്. ലാബ് ഉടമകളുമായി ചർച്ച ചെയ്ത് പുതുക്കിയ നിരക്ക് നിശ്ചയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. 

ആർടിപിസിആർ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി നേരത്തെ ഹൈക്കോടതി ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകൾ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്. നേരത്തെ ഡിവിഷൻ ബെഞ്ച് ഐസിഎംആറിനോടും സർക്കാരിനോടും വിലയുടെ കാര്യത്തിൽ വിശദീകരണം തേടിയിരുന്നു.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed