ആഡംബര കപ്പലിലെ ലഹരിപാർ‍ട്ടി; ഷാരൂഖ് ഖാന്റെ മകൻ അറസ്റ്റിൽ‍


മുംബൈ: ആഡംബര കപ്പലിൽ‍ ലഹരി പാർ‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ അറസ്റ്റിൽ. ആര്യനൊപ്പം രണ്ട് മയക്കുമരുന്ന് കച്ചവടക്കാരെയും നാർ‍കോട്ടിക് കൺട്രോൾ‍ ബ്യൂറോ അറസ്റ്റുചെയ്തു. മണിക്കൂറുകൾ‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. ഇവരെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു.

മുംബൈ തീരത്തെ ആഡംബര കപ്പലിൽ‍ ലഹരി പാർ‍ട്ടി നടത്തിയതിനാണ് ആര്യൻ ഖാൻ അറസ്റ്റിലായത്. 

നാർ‍കോട്ടിക് കൺട്രോൾ‍ ബ്യൂറോ നടത്തിയ മിന്നൽ‍ റെയ്ഡിൽ‍ എട്ട് പേരാണ് പിടിയിലായത്. റെയ്ഡിൽ‍ കൊക്കെയ്ൻ‍, ഹാഷിഷ്, എംഡിഎംഐ ഉൾ‍പ്പെടെയുള്ള ലഹരിമരുന്നുകൾ‍ എൻസിബി പിടികൂടിയിരുന്നു.

ഇന്നലെ അർ‍ദ്ധരാത്രിയാണ് റെയ്ഡ് നടന്നത്. മുംബൈയിൽ‍ നിന്ന് ഗോവയിലേക്ക് പോയ ആഢംബര കപ്പലിൽ‍ ലഹരിപാർ‍ട്ടി നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ‍ യാത്രക്കാരുടെ വേഷത്തിലാണ് എൻസിബി സംഘം കപ്പലിലെത്തിയത്. തുടർ‍ന്ന് നടത്തിയ പരിശോധനയിലാണ് എട്ട് പേരും പാർ‍ട്ടിയുടെ സംഘാടകരും പിടിയിലായത്. അറുപതിനായിരം മുതൽ‍ ആറ് ലക്ഷം രൂപ വരെ പ്രവേശന ഫീസ് നൽ‍കിയാണ് കപ്പലിലെ യാത്ര.

You might also like

Most Viewed