യു പിയിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് മരണം


ലഖ്നൗ: ഉത്തർപ്രദേശിൽ കർഷക പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി രണ്ട് പേർ മരിച്ചതായി റിപ്പോർട്ട്. ഒരാൾ സംഭവ സ്ഥലത്തു വെച്ചും മറ്റൊരാൾ ആശുപത്രിയിലുമാണ് മരണപ്പെട്ടത്. അപകടത്തിൽ എട്ടുപേരുടെ നില ഗുരുതരമാണ്. കേന്ദ്ര സഹ മന്ത്രി അജയ്  മിശ്രയുടെ വാഹനവ്യൂഹമാണ് കർഷകർക്ക് നേരെ ഇടിച്ചു കയറ്റിയെന്ന് കർഷകർ പറയുന്നു.

അതേസമയം, ഉപമുഖ്യമന്ത്രി കേശവ് മൗര്യയുടെയും കേന്ദ്ര സഹ മന്ത്രി അജയ് മിശ്രയുടെയും സന്ദർശനത്തെ തുടർന്ന് കർഷകർ ഇന്ന് രാവിലെ മുതൽ പ്രതിഷേധം സംഘടിപ്പിച്ച ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരി ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. പ്രദേശത്ത് കനത്ത പൊലീസ് കാവലുണ്ട്.

You might also like

Most Viewed