ബംഗളൂരുവിൽ ലഹരിപാർട്ടി; മലയാളികൾ അടക്കം 28 പേർ പിടിയിൽ


ബംഗളൂരു: ബംഗളൂരുവിലെ റിസോർട്ടിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചു നിശാ പാർട്ടി നടത്തിയ മലയാളികൾ അടക്കം 28 പേർ അറസ്റ്റിൽ. പാർട്ടി സംഘടിപ്പിച്ച ബംഗളൂരു മലയാളി അഭിലാഷും മലയാളികളായ നാല് യുവതികളും അടക്കമുള്ളവരാണ് പിടിയിലായത്. മൂന്ന് ആഫ്രിക്കൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. അനേക്കലിലെ ഗ്രീൻവാലി റിസോർട്ടിൽ ഞായറാഴ്ച രാത്രിയിലാണ് പാർട്ടി നടന്നത്. ബംഗളൂരുവിലെ ഐടി ജീവനക്കാരും കോളജും വിദ്യാർഥികളുമാണ് പാർട്ടിയിൽ പങ്കെടുത്തത്. ഉഗ്രം എന്ന പേരിലുള്ള ആപ്പിലൂടെയായിരുന്നു പാർട്ടിക്കുള്ള ടിക്കറ്റ് വിറ്റത്. പുലർച്ചെ വരെ നടന്ന പാർട്ടിക്കിടെ പോലീസ് എത്തുകയായിരുന്നു. പോലീസ് നടത്തിയ റെയ്ഡിൽ നിരോധിത ലഹരിവസ്തുക്കൾ റിസോർട്ടിൽ നിന്ന് കണ്ടെത്തി. ഏഴു കാറും 16 ബൈക്കുകളും പോലീസ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്തവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അനേക്കൽ പോലീസ് അറിയിച്ചു. ജെഡിഎസ് നേതാവ് ശ്രീനിവാസിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഗ്രീൻവാലി റിസോർട്ട്. ഇ‍യാൾ ഒളിവിൽ പോയതായാണ് റിപ്പോർട്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed