ഇന്ത്യയിൽ 24 മണിക്കൂറിനിടെ പുതുതായി 45,352 പേർക്ക് കോവിഡ്


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 45,352 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തെക്കാൾ കുറവുണ്ടായിട്ടുണ്ട്. 366 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 

ഇതോടെ ആകെ മരണം 4,39,895 ആയി. 34,791 പേർ രോഗമുക്തരായി. ആകെ കേസുകളിൽ 32,097 എണ്ണവും കേരളത്തിൽനിന്നാണ്. പകുതിയിലേറെ മരണങ്ങളും (188) കേരളത്തിലാണ്. നിലവിൽ 3,99,778 സജീവകേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 67,09,59,968 പേർക്ക് വാക്സിൻ നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed