അഫ്ഗാനിസ്ഥാനിൽ 20 ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി കേന്ദ്രം


ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ 20 ഇന്ത്യക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുവെന്ന് കേന്ദ്രസർക്കാർ. വ്യാഴാഴ്ച താലിബാൻ തടഞ്ഞുവച്ചവരാണ് ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ഇവർക്ക് ഇതുവരെ വിമാനത്താവളത്തിൽ എത്താനായില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. താലിബാൻ 2020ൽ അമേരിക്കയുമായി ഉണ്ടാക്കിയ ദോഹ കരാറിലെ വ്യവസ്ഥകൾ ലംഘിച്ചതായും കേന്ദ്രം വ്യക്തമാക്കി. 

ഓപ്പേറഷൻ ദേവീശക്തിയുടെ ഭാഗമായി നിരവധി പേരെ അഫ്ഗാനിൽ നിന്നു തിരികെ എത്തിച്ചതായും കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അഫ്ഗാനിൽ നിന്ന് 175 എംബസി ഉദ്യോഗസ്ഥരയും 263 ഇന്ത്യക്കാരെയും 112 അഫ്ഗാൻ സ്വദേശികളെയും മറ്റു രാജ്യങ്ങളിൽ നിന്നുള്ള 15 പേരെയും ഇന്ത്യയിലേക്കെത്തിച്ചുവെന്നും കേന്ദ്രം അറിയിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed