രജനീ മക്കൾ മൺട്രം പിരിച്ചുവിട്ടു; രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് ആവർത്തിച്ച് രജനീകാന്ത്


 

രാഷ്ട്രീയത്തിലേയ്ക്കില്ലെന്ന് വ്യക്തമാക്കി തമിഴ്‌സൂപ്പർ താരം രജനീകാന്ത്. രാഷ്ട്രീയത്തിലേയ്ക്കുള്ള പ്രവേശനത്തിന്റെ ഭാഗമായി രൂപീകരിച്ച രജനീ മക്കൾ മൺട്രം പിരിച്ചുവിട്ടു. രജനീ മക്കൾ മൺട്രം പ്രവർത്തകരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം. ഇത് സംബന്ധിച്ച് രജനീകാന്ത് വാർത്താക്കുറിപ്പ് പുറത്തിറക്കി.
രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ‘രജനീ മക്കൾ മൻട്രം’ എന്ത് ചെയ്യുന്നുവെന്ന ചോദ്യം ജനങ്ങൾക്കിടയിൽ ഉയർന്നിട്ടുണ്ട്. അതിന് മറുപടി പറയേണ്ടത് തന്റെ ഉത്തരവാദിത്തമായി മാറിയിരിക്കുകയാണ്. ചില സാഹചര്യങ്ങൾ മുൻനിർത്തി രാഷ്ട്രീയ പ്രവേശനം സാധ്യമല്ലെന്നും രജനീ മക്കൾ മൻട്രം പിരിച്ചുവിടുകയാണെന്നുമാണ് രജനീകാന്ത് വ്യക്തമാക്കിയിരിക്കുന്നത്.

You might also like

  • Straight Forward

Most Viewed