ഇന്ത്യയിൽ 45,892 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു


ന്യൂഡൽഹി: രാജ്യത്ത് 45,892 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ചത്തേക്കാൾ (43,733) കൂടുതലാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 817 പേർ രോഗം ബാധിച്ചു മരിച്ചു. 44,291 പേർ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകൾ 3,07,09,557 ആയി. ആകെ കോവിഡ് മരണം 4,05,028 ആയി. 

നിലവിൽ ചികിത്സയിലുള്ളവർ 4,60,704. ഇതുവരെ രോഗമുക്തരായവർ 2,98,43,825. നിലവിൽ ചികിത്സയിലുള്ളവർ 4,60,704. ഇതുവരെ രോഗമുക്തരായവർ 2,98,43,825. രോഗമുക്തിനിരക്ക് 97.18 ശതമാനവും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) 2.37 ശതമാനവുമാണ്. രാജ്യത്താകെ 36,48,47,549 വാക്സിനുകൾ നൽകി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed