ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രി അന്തരിച്ചു


ഷിംല: ഹിമാചൽ പ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിംഗ് അന്തരിച്ചു. 87 വയസ്സായിരുന്നു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. തിങ്കളാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നു അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ഏപ്രിൽ 23 മുതൽ അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രണ്ട് തവണ സിംഗിന് കോവിഡ് പിടിപെട്ടു. ഏപ്രിൽ 13നാണ് അദ്ദേഹത്തിന് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് മൊഹാലിയിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റി. ഏപ്രിൽ 23ന് ഷിംലയിലേക്ക് പോന്നു. 

ശ്വാസതടസം നേരിട്ടതോടെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിലേക്ക് മാറ്റി. ജൂണ്‍ 11ന് വീണ്ടും കോവിഡ് ബാധിച്ചെങ്കിലും താമസിയാതെ നെഗറ്റീവായിരുന്നു. ഒൻപത് തവണ എംഎൽഎ ആയ വീരഭദ്ര സിംഗ് ആറ് തവണ ഹിമാചൽ മുഖ്യമന്ത്രിയായി. അഞ്ച് തവണ എംപിയുമായി. നിലവിൽ അർകി നിയോജകമണ്ഡലത്തിൽനിന്നുള്ള നിയമസഭാ അംഗമാണ്. 1983ലാണ് വീരഭദ്ര ആദ്യമായി ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായത്. 2009 മുതൽ 2011 വരെ സ്റ്റീൽ മന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed