ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച് ട്വിറ്റർ; ജമ്മു കാഷ്മീരും ലഡാക്കും വെവ്വേറെ രാജ്യങ്ങൾ


ന്യൂഡൽഹി: ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിച്ച് ട്വിറ്റർ. ജമ്മു കാഷ്മീർ, ലഡാക്ക് എന്നിവ പ്രത്യേക രാജ്യങ്ങളായാണ് ട്വിറ്റര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മെക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമാകുന്ന ഭൂപടത്തിലാണ് വിവാദ ചിത്രീകരണവുമായി ട്വിറ്റർ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററുമായി കേന്ദ്രസർക്കാർ ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം. ഇതാദ്യമായല്ല ട്വിറ്റര്‍ ഇന്ത്യയുടെ വികലമായ ഭൂപടം കാണിക്കുന്നത്. ജമ്മു കാഷ്മീരിലെ ലേ പ്രദേശം ട്വിറ്റര്‍ നേരത്തേ അടയാളപ്പെടുത്തിയത് ചൈനയുടെ ഭാഗമായാണ്. ഇതിനെതിരേ കേന്ദ്രം കടുത്ത എതിർപ്പ് അറിയിക്കുകയും ചെയ്തിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed