ആരോഗ്യ മേഖലയ്ക്ക് 50000 കോടി; പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രം


കൊവിഡ് മൂന്നാം തരംഗ മുന്നറിയിപ്പിനിടെ പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രസർക്കാർ. 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതിൽ ആരോഗ്യ മേഖലയ്ക്ക് 50,000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മേഖലകൾക്ക് 60,000 കോടിയും ലഭ്യമാകും. കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് പദ്ധതിയെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ പറഞ്ഞു. എട്ട് പദ്ധതികളാണ് കൊവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചത്. ഇവയിൽ നാല് പദ്ധതികൾ പുതിയതാണെന്നും ഒന്ന് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചാണെന്നും ധനമന്ത്രി വ്യക്തമാക്കി.

ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റ് മേഖലകൾക്ക് 8.25 ശതമനവുമാണ് പലിശ നിരക്ക് ഈടാക്കുക. വായ്പാ ഗ്യാരണ്ടി പദ്ധതിയിലൂടെ 25 ലക്ഷം പേർക്ക് മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ വഴി വായ്പ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. 1.25 ലക്ഷം രൂപയാണ് ഇത്തരത്തിൽ ലഭ്യമാക്കുക.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed