ഇന്ത്യയിൽ 24 മണിക്കൂറിനിടെ അരലക്ഷത്തിൽ താഴെ കോവിഡ് രോഗികൾ മാത്രം


ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ആദ്യമായി അരലക്ഷത്തിൽ താഴെ മാത്രം പ്രതിദിന കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,640 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൂടാതെ 1167 പേർ കോവിഡിനെ തുടർന്ന് മരണപ്പെടുകയും ചെയ്‌തു. 24 മണിക്കൂറിനിടെ 81,839 പേർ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2.99 കോടിയായി. 6.62 ലക്ഷം പേരാണ് നിലവിൽ കോവിഡിനെ തുടർന്ന് ചികിത്സയിൽ കഴിയുന്നതെന്നും കണക്കുകൾ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed