ഡൽഹിയിൽ യൂണിയൻ ബാങ്കിന്‍റെ ഭിത്തി കുത്തിത്തുരന്ന് 55 ലക്ഷം രൂപയുടെ കവർച്ച


ന്യൂഡൽഹി: ഡൽഹിയിൽ യൂണിയൻ ബാങ്കിന്‍റെ ഭിത്തി കുത്തിത്തുരന്ന് 55 ലക്ഷം രൂപയുടെ കവർച്ച. ഷഹ്ദാര പ്രദേശത്താണ് സംഭവം. ബാങ്കിന് തൊട്ടടുത്തെ നിർ‍മാ ണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ ചുമർ തുളച്ചാണ് മോഷ്ടാക്കൾ‍ അകത്തുകയറിയത്. 

വെള്ളി, ശനി ദിവസങ്ങളിൽ ബാങ്ക് സ്വീകരിച്ച നിക്ഷേപമാണ് കവർന്നതെന്ന് പോലീസ് പറഞ്ഞു. ബാങ്കിനുള്ളിൽ‍ സ്ഥാപിച്ച സിസിടിവി ക്യാമറയിൽ‍ മോഷ്ടാക്കളിലൊരാളുടെ മുഖം വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ പിടികൂടാൻ അന്വേഷണം ശക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed