പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു


കോഴിക്കോട്: കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസ്സായിരുന്നു അദ്ദേഹത്തിന്. കൊറോണ ബാധിച്ച് ചികിത്സയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാഅത്ത് പള്ളിയിൽ ഇന്ന് വൈകിട്ടോടെ സംസ്‌കാരം നടക്കും.

മുന്നൂറിലേറെ ചിത്രങ്ങൾക്ക് 1200ലേറെ പാട്ടുകൾ സമ്മാനിച്ച പൂവച്ചൽ ഖാദർ എന്നും മലയാളികളുടെ മനസിൽ തങ്ങി നിൽക്കുന്ന ഒരുപിടി മധുരമുള്ള പാട്ടുകൾ നൽകിയിട്ടുണ്ട്. നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ, അനുരാഗിണീ ഇതാ എൻ, ഏതോ ജന്മകൽപനയിൽ, പൂ മാനമേ, മന്ദാര ചെപ്പുണ്ടോ, പൊൻവീണെ എന്നുള്ളിൽ⊃ തുടങ്ങി പൂവച്ചൽ ഖാദർ എഴുതി അനശ്വരമാക്കിയ വരികൾ നിരവധിയാണ്.

ചാമരം, ചൂള, തകര, പാളങ്ങൾ, ബെൽറ്റ് മത്തായി, ശ്രീ അയ്യപ്പനും വാവരും, ആട്ടകലാശം, തമ്മിൽ തമ്മിൽ, സന്ദർഭം, കായലും കയറും, താളവട്ടം, ദശരഥം തുടങ്ങിയ നിരവധി ചിത്രങ്ങളിലെ പാട്ടുകൾ ശ്രദ്ധ നേടി.

1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് അടുത്ത് അബൂക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി ജനിച്ച പൂവച്ചൽ ഖാദർ 1972ലാണ് മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവയ്ക്കുന്നത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed