ബി.ജെ.പി കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മുഖ്യമന്ത്രിപദത്തിൽനിന്ന് രാജിവെക്കുമെന്ന് യെദ്യൂരപ്പ


ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന വാർത്തകൾക്കിടെ വിഷയത്തിൽ ഇതാദ്യമായി പ്രതികരിച്ച് കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ. ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മുഖ്യമന്ത്രിപദത്തിൽനിന്ന് രാജിവെക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി. ദേശീയ അധ്യക്ഷന് ജെ.പി. നഡ്ഡയുമായി യെദ്യൂരപ്പയും മകൻ ബി.വൈ. വിജയേന്ദ്രയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യെദ്യൂരപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യെദ്യൂരപ്പ കാലാവധി പൂർത്തിയാക്കുമെന്ന് ബി.ജെ.പി. ദേശീയ സെക്രട്ടറി സി.ടി രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഡൽഹിയിലെ നേതൃത്വത്തിന് തന്നിൽ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരുമെന്ന് യെദ്യൂരപ്പ പറഞ്ഞു. സ്ഥാനമൊഴിയാൻ ആവശ്യപ്പെടുന്ന ദിവസം രാജിവെക്കും. തന്റെ നിലപാട് വ്യക്തമാണ്. കേന്ദ്രനേതൃത്വംഎനിക്കൊരു അവസരം തന്നു. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ്. ബാക്കിയൊക്കെ കേന്ദ്രനേതൃത്വത്തിന്റെ പക്കലാണ്− മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി യെദ്യൂരപ്പ വ്യക്തമാക്കി.                               

You might also like

  • Straight Forward

Most Viewed