സുന്ദരയുടെ വെളിപ്പെടുത്തൽ; ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ്


കാസർകോട്: മത്സരരംഗത്ത് നിന്ന് പിന്മാറാൻ പണം കിട്ടി എന്ന കെ. സുന്ദരയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ കേസ് രജിസ്റ്റർ ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തില ബി.എസ്.പി. സ്ഥാനാരഥിയായി മത്സരിക്കുന്നതിന് സമരപ്പിച്ച പത്രിക പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേന്ദ്രൻ പണം നൽകി എന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ.1 71−ഇ, 171−ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

സുന്ദരയുടെ വെളിപ്പെടുത്തലിന് പിന്നാലെ മഞ്ചേശ്വരം മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി.വി. രമേശൻ കാസർകോഡ്് പോലീസൽ പരാതി നൽകുകയായിരുന്നു. മഞ്ചേശ്വരത്തെ പ്രാദേശിക ബി.ജെ.പി. പ്രവർത്തകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. 

ബദിയടുക്ക പോലീസും കാസർകോട് ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്രിക പിൻവലിക്കുന്നതിന് രണ്ടരലക്ഷം രൂപ ബി.ജെ.പി. നേതാക്കന്മാര നൽകിയെന്നായിരുന്നു സുന്ദരയുടെ വെളിപ്പെടുത്തൽ. സുരേന്ദ്രൻ ഇക്കാര്യത്തിൽ ഇടപെടുകയും ഫോണിൽ ആവശ്യം ഉന്നയിച്ചതായും സുന്ദര പറഞ്ഞിരുന്നു. കൂടാതെ ഇടപാടുകള സംബന്ധിച്ച കാര്യം നിശ്ചയിച്ചുവെന്നും സുന്ദര പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പ്രാദേശിക ബി.ജെ.പി. നേതാക്കള വീട്ടിലെത്തി പണം കൈമാറിയെന്നും സുന്ദര വ്യക്തമാക്കിയിരുന്നു.

2016−ല മഞ്ചേശ്വരം മണ്ഡലത്തില 89 വോട്ടുകളക്കായിരുന്നു സുരേന്ദ്രന്റെ പരാജയം. അന്ന് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. 2021−ൽ മഞ്ചേശ്വരത്തും കോന്നിയിലും സുരേന്ദ്രൻ മത്സരിച്ചിരുന്നു. മഞ്ചേശ്വരത്ത് ബി.എസ്.പി. സ്ഥാനാർത്ഥായായി സുന്ദര നാമനിർദേശ പത്രിക സമർപ്പിച്ചുവെങ്കിലും പിന്നീട് പിൻവാങ്ങി. ഇത്തരത്തിൽ പത്രിക പിൻവലിക്കാൻ പണം ലഭിച്ചുവെന്നായിരുന്നു സുന്ദരയുടെ വിവാദ വെളിപ്പെടുത്തൽ.   

You might also like

  • Lulu Exchange
  • Straight Forward

Most Viewed