പ്രായപൂർ‍ത്തിയാകാത്ത പെൺ‍കുട്ടിയെ പീഡിപ്പിച്ച കേസിൽ‍ സീരിയൽ താരം അറസ്റ്റിൽ


മുംബൈ: പ്രായപൂർ‍ത്തിയാകാത്ത പെൺ‍കുട്ടിയെ പീഡിപ്പിച്ച കേസിൽ‍ സീരിയൽ താരം അറസ്റ്റിൽ. നടൻ‍ പേൾ‍ വി.പുരിയാണ് അറസ്റ്റിലായത്. നാഗിൻ‍ സീരിയലിലൂടെ ശ്രദ്ധേയനായ ഇയാളെ മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തത്. പെൺ‍കുട്ടിയുടെ പിതാവ് നൽ‍കിയ പരാതിയിലാണ് പോലീസ് നടപടി. ഇൾ‍ക്കെതിരേ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റർ‍ ചെയ്തു. പോൾ‍ പുരിക്ക് ഒപ്പം പ്രവർ‍ത്തിച്ചിരുന്ന മാതാവിനൊപ്പം പീഡനത്തിനിരയായ പെൺ‍കുട്ടി ഷൂട്ടിംഗ് സെറ്റ് സന്ദർ‍ശിക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. 

അതേസമയം, ടെലിവിഷന്‍ മേഖലയിലെ സഹപ്രവർ‍ത്തകരടക്കമുള്ളവർ‍ താരം നിരപരാധിയാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തി. പ്രമുഖ നിർ‍മാതാവ് ഏക്താ കപൂർ‍ അടക്കമുള്ളവർ‍ പേൾ‍ പുരിയെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

You might also like

  • Straight Forward

Most Viewed