പശ്ചിമ ബംഗാളിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം

കോൽക്കത്ത: പശ്ചിമ ബംഗാളിൽ കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് നൽകുന്ന സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ചിത്രം. 18 നും 44നുമിടയിൽ പ്രായമുള്ളവർക്ക് നൽകുന്ന വാക്‌സിനേഷന്‍ സർട്ടിഫിക്കറ്റിലാണ് മുഖ്യമന്ത്രിയുടെ ചിത്രമുള്ളത്.
സംസ്ഥാന സർക്കാർ വാക്‌സിന്‍ നിർമാതാക്കളിൽ നിന്നും നേരിട്ട് വാങ്ങുന്നതിനാലാണ് സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രിയുടെ ചിത്രം നൽകിയിരിക്കുന്നതെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം. ഇതിൽ മോശമായി ഒന്നുമില്ലെന്നും പഞ്ചാബ്, ചത്തീസ്ഗഡ്, ഛാർഗണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും വാക്‌സിന്‍ സർട്ടിഫിക്കറ്റിൽ മുഖ്യമന്ത്രിമാരുടെ ചിത്രമുണ്ടെന്ന് ബംഗാൾ മന്ത്രി ഫിർഹാദ് ഹക്കീം പറഞ്ഞു.