മലയാളവും മറ്റേതൊരു ഇന്ത്യൻ ഭാഷ പോലെ തന്നെ; ജി ബി പന്ത് ആശുപത്രിയിലെ വിവേചനം അവസാനിപ്പിക്കണമെന്ന് രാഹുൽ ഗാന്ധി


ന്യൂഡൽഹി: ഡല്‍ഹിയിലെ ജിബി പന്ത് ആശുപത്രിയിൽ മലയാളം സംസാരിക്കുന്നതിന് നഴ്സുമാർക്ക് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി രംഗത്ത്. ഇന്ത്യയിലെ മറ്റ് ഭാഷകളെ പോലെ ഒന്നാണ് മലയാളം, വിവേചനം അവസാനിപ്പിക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. മലയാളത്തിന് വിലക്കേർപ്പെടുത്തിയതിനെ കുറിച്ചുള്ള വാർത്ത അടക്കമായിരുന്നു വയനാട് എംപിയുടെ ട്വീറ്റ്.  ജോലി സമയത്ത് നഴ്സുമാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തില്‍ സംസാരിച്ചാല്‍ ശിക്ഷാനടപടി നേരിടേണ്ടിവരുമെന്നും ആശുപത്രി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്നാണ് ആശുപത്രിയുടെ വിശദീകരണം. മലയാളി നഴ്സുമാരോട് സൂപ്രണ്ടിനുള്ള വിരോധമാണ് നീക്കത്തിനു പിന്നിലെന്നാണ് നടപടിയോടുള്ള മലയാളി നഴ്സുമാരുടെ പ്രതികരണം. ആശുപത്രിയിലെ നഴ്സുമാരിൽ 60 ശതമാനവും മലയാളികളാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed