രാജ്യത്ത് ഇന്ധന വിലയിൽ ഇന്നും വർദ്ധന

കൊച്ചി: രാജ്യത്ത് ഇന്ധനവില കുതിപ്പ് തുടരുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 95.14 രൂപയും ഡീസൽ വില 90.55 രൂപയുമായി. തിരുവനന്തപുരത്താകട്ടെ പെട്രോൾ വില 96.74 രൂപയായപ്പോൾ ഡീസൽ വില 92.04 രൂപയായി. നിലവിലെ സ്ഥിതി തുടർന്നാണ് സംസ്ഥാനത്തും പെട്രോൾ വില ഉടൻ സെഞ്ചുറിയടിക്കും.