കേരള ബജറ്റ്; 20,000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി

ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും കൊവിഡ് പ്രതിരോധത്തിനായി 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡ് പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധികൾ നേരിടാനാണ് 20000 കോടി രൂപയുടെ രണ്ടാം കൊവിഡ് പാക്കേജ് പ്രഖ്യാപനം. ആരോഗ്യ അടിയന്തരാവസ്ഥ നേരിടുന്നതിനായി 2800 കോടി രൂപയും ഉപജീവനം പ്രതിസന്ധിയിലായവർക്ക് നേരിട്ട് പണം കയ്യിലെ ത്തിക്കുന്നതിനായി 8900 കോടി രൂപയും സാമ്പത്തിക പുനരുജ്ജീവനത്തിനായി വിവിധ ലോണുകൾ, പലിശ സബ്‌സിഡികൾ എന്നിവയ്ക്കായി 8300 കോടിയും ലഭ്യമാക്കും.