ബംഗാളിൽ തൃണമൂല്‍ സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു


കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാർഥി കോവിഡ് ബാധിച്ച് മരിച്ചു. ഖര്‍ദാഹ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്ന കാജല്‍ സിന്‍ഹയാണ് മരിച്ചത്. സിൻഹയുടെ നിര്യാണത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം അറിയിച്ചു. ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിനിടയില്‍ മൂന്ന് സ്ഥാനാര്‍ഥികളാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിരവധി സ്ഥാനാര്‍ഥികള്‍ക്കും താരപ്രചാരകര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഡോ.ശശി പഞ്ച, സാധന്‍ പാണ്ഡെ എന്നിവര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. എട്ട് ഘട്ടങ്ങളായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 26ന് ഏഴാം ഘട്ടവും ഏപ്രില്‍ 29ന് എട്ടാം ഘട്ടവും നടക്കുന്നത്. മേയ് രണ്ടിനാണ് ഫലപ്രഖ്യാപനം.

You might also like

Most Viewed