കൊ​റോ​ണ വൈ​റ​സി​നെ ക​ണ്ടു​കി​ട്ടു​ക​യാ​ണെ​ങ്കി​ൽ ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സി​ന്‍റെ മു​ഖ​ത്ത് തേ​യ്ക്കു​മെ​ന്നു ശി​വ​സേ​നാ എം​എ​ൽ​എ


മുംബൈ: കൊറോണ വൈറസിനെ കണ്ടുകിട്ടുകയാണെങ്കിൽ താൻ അതു ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന്‍റെ മുഖത്ത് തേയ്ക്കുമെന്നു ശിവസേനാ എംഎൽഎ സഞ്ജയ് ഗെയ്ക്ക്‌വാദ്. വൈറസ് രോഗങ്ങളെ പ്രതിരോധിക്കാൻ‌ ശേഷിയുള്ള റംഡെസിവിർ എന്ന മരുന്ന് വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ട് മഹാരാഷ്‌ട്രയിൽ ഉടലെടുത്ത രാഷ്‌ട്രീയ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണു സേനാ എംഎൽഎയുടെ പ്രതികരണം.  

കോവിഡ് പ്രതിരോധ ചികിത്സയിൽ നിർ‌ണായകമായ റംഡെസിവിർ വിദേശത്തേക്ക് കടത്തിയെന്ന കേസിൽ മരുന്നുനിർമാണ കന്പനി ഉടമയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനെതിരേ ഫഡ്നാവിസ് ഉൾപ്പെടെ ബിജെപി നേതാക്കൾ രംഗത്തുവന്നതാണു ശിവസേനാ എംഎൽഎയെ പ്രകോപിപ്പിച്ചത്.  മഹാവ്യാധിയുടെ കാലത്ത് ഫഡ്നാവിസായിരുന്നു മുഖ്യമന്ത്രിയെങ്കിൽ എന്തുചെയ്യുമായിരുന്നു എന്ന സംശയവും അദ്ദേഹം ഉയർത്തി. രോഗവ്യാപനത്തിന്‍റെ നാളുകളിൽ സംസ്ഥാനത്തെ മന്ത്രിമാർക്കു പിന്തുണ നൽകേണ്ടതിനു പകരം അവരെ പരിഹസിക്കാനാണു ബിജെപിയുടെ ശ്രമം. ഫഡ്നാവിസും ബിജെപി നേതാക്കളായ പ്രവീൺ ദാരേക്കറും ചന്ദ്രകാന്ത് പാട്ടീലും ഉൾപ്പെടെയുള്ളവർ കേവലം രാഷ്‌ട്രീയലാഭത്തിനായി പ്രവർ‌ത്തിക്കുകയാണ്. റംഡെസിവിർ മരുന്ന് സംസ്ഥാനത്ത് വിതരണം ചെയ്യരുതെന്ന് കേന്ദ്രസർക്കാർ മരുന്നു കന്പനികൾക്ക് നിർദേശം നൽ‌കിയിരിക്കുകയാണെന്നും സഞ്ജയ് ഗെയ്ക്ക്‌വാദ് ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed