മ​അ​ദ​നി ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി​ട്ടു​ള്ള ആ​ളാ​ണെ​ന്നും അ​പ​ക​ട​കാ​രി​യാ​ണെ​ന്നും സുപ്രീംകോടതി


ന്യൂഡൽഹി: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്കെതിരേ സുപ്രീംകോടതിയുടെ ഗുരുതര നിരീക്ഷണം. മഅദനി ഗുരുതര കുറ്റകൃത്യങ്ങളിൽ പങ്കാളിയായിട്ടുള്ള ആളാണെന്നും അപകടകാരിയാണെന്നും ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ നിരീക്ഷിച്ചു. സാന്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാനും അവിടെ താമസിക്കാനും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മഅദനി സമർപ്പിച്ച ഹർജി പരിഗണിക്കുന്പോഴായിരുന്നു ചീഫ് ജസ്റ്റീസിന്‍റെ പരാമർശം. 

ചീഫ് ജസ്റ്റീസിനൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റീസ് വി. സുബ്രഹ്മണ്യൻ, അഭിഭാഷകനായിരുന്നപ്പോൾ മഅദനിക്ക് വേണ്ടി കേസിൽ ഹാജരായിട്ടുണ്ടോ എന്ന സംശയം പ്രകടിപ്പിച്ചു. ഇതേതുടർന്ന് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed