അരിത ബാബുവിനെതിരേ നടത്തിയ പരാമർശത്തിൽ എ.എം ആരിഫ് മാപ്പ് പറയണമെന്ന് രമേശ് ചെന്നിത്തല


ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർർത്ഥി അരിത ബാബുവിനെതിരേ നടത്തിയ പരാമർശത്തിൽ എ.എം ആരിഫ് എംപി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംപിയുടെ പരാമർശം വളരെ വിലകുറഞ്ഞതായിപ്പോയി. അദ്ദേഹം ഖേദം പ്രകടിപ്പിക്കാൻ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കായംകുളത്ത് പാൽ സൊസൈറ്റി തെരഞ്ഞെടുപ്പല്ല നടക്കുന്നതെന്ന് ഇടത് വനിതാ സംഗമത്തിനിടെ എംപി നടത്തിയ പ്രസ്താവനയാണ് വിവാദത്തിലായത്. എംപിയുടെ പരാമർശത്തിൽ വേദനയുണ്ടെന്നും മുഴുവൻ തൊഴിലാളികളെയുമാണ് അദ്ദേഹം അപമാനിച്ചതെന്നും അരിത ബാബു പ്രതികരിച്ചു. വിഷയത്തിൽ സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed