ഒരു ലക്ഷം പിന്നിട്ട് ഇന്ത്യയിലെ പ്രതി ദിന കോവിഡ് കണക്കുകൾ


ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കോവിഡ് ബാധയിൽ ഞെട്ടിക്കുന്ന വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.  കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,25,89,067 ആയി ഉയർന്നു. 7,41,830 ആക്ടീവ് കോവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്.  പുതിയതായി രാജ്യത്ത് 478 കോവിഡ് മരണങ്ങളാണ് റിപ്പോർ‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങൾ 1,65,101 ആയി ഉയർന്നു. 

52,847 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ആകെ 1,16,82,136 പേർക്ക് രോഗമുക്തി ലഭിച്ചു. നിലവിൽ രാജ്യത്ത് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 7,91,05,163 ആയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed