മ​മ​ത ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ലി​നാ​യി ജയബച്ചൻ വോ​ട്ട് ചോ​ദി​ക്കും


കൊൽക്കത്ത: പൊരിഞ്ഞപോരാട്ടം നടക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് ചൂടേറ്റി വെറ്ററൻ ബോളിവുഡ് താരം ജയാ ബച്ചനും. ഞായറാഴ്ച രാത്രിയിൽ കോൽക്കത്തയിൽ വിമാനമിറങ്ങുന്ന ജയാ ബച്ചൻ മുഖ്യമന്ത്രി മമത ബാനർജിയുടെ തൃണമൂലിനായി വോട്ട് ചോദിക്കും. ടോളിഗഞ്ച് എം‌എൽ‌എ അരൂപ് ബിശ്വാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സമാജ്‌വാദി പാർട്ടി എംപി കൂടിയായ ജയാ ബച്ചൻ എത്തിയിരിക്കുന്നത്. 

കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ ആണ് അരൂപ് ബിശ്വാസിന്‍റെ മുഖ്യ എതിരാളി. തൃണമൂലിനായി പ്രചാരണത്തിനിറങ്ങുമെന്ന് നേരത്തെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞിരുന്നു. കോൽക്കത്തയിലെ സിനിമാ ജില്ല എന്നാണ് ടോളിഗഞ്ച് അറിയപ്പെടുന്നത്. നിരവധി സിനിമ നിർമാണ സ്റ്റുഡിയോകൾ അവിടെയുണ്ട്. ബാബുൽ സുപ്രിയോ ജനപ്രിയ ഗായകനാണ്. ഇതിനെ മറികടക്കാനാണ് തൃണമൂൽ ജയാ ബച്ചനെ ഇറക്കിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed