കരസേനയിലെ വനിതാ ഉദ്യോഗസ്ഥകൾക്കും സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രിം കോടതി ഉത്തരവ്


ന്യൂഡൽഹി: കരസേനയിലെ വനിതാ ഉദ്യോഗസ്ഥകൾക്കും സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ച് സുപ്രിം കോടതി. കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിമർശിച്ചു. രാജ്യത്തിന് വേണ്ടി ബഹുമതികൾ വാങ്ങിയവരെ സ്ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകൾക്ക് സ്ഥിര കമ്മീഷൻ നിയമനത്തിന് അർഹതയുണ്ട് എന്ന് സുപ്രിം കോടതി പറഞ്ഞു. മെഡിക്കൽ യോഗ്യതയിൽ അടക്കം കരസേനയുടെ വ്യവസ്ഥകൾ കോടതി റദ്ദാക്കി. മെഡിക്കൽ ഫിറ്റ്നസ് തുടങ്ങിയവ ചൂണ്ടിക്കാട്ടി സ്ഥിര കമ്മീഷൻ നിയമനം നിഷേധിക്കുന്നുവെന്ന ഉദ്യോഗസ്ഥകളുടെ ഹർജിയിലാണ് ഉത്തരവ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed