കർഷക സമരം; നാളെ 'ഭാരത് ബന്ദി'ന് ആഹ്വാനം


ന്യൂഡൽഹി: രാജ്യത്ത് നാളെ രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെ ഭാരത് ബന്ദ് നടത്തുമെന്ന് കാർഷിക ബില്ലിനെതിരെ സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ച അറിയിച്ചു. ഡൽഹി അതിർത്തിയിൽ സമരം തുടങ്ങിയ ശേഷം നാല് മാസം പൂർത്തിയാകുന്ന ദിനമാണ് നാളെ. റോഡ്, റെയിൽ ഗതാഗതമോ മാർക്ക‌റ്റോ പൊതുസ്ഥലങ്ങളോ തുറന്ന് പ്രവർത്തിക്കില്ലെന്ന് സംയുക്ത കിസാൻ മോർച്ച നേതാക്കൾ അറിയിച്ചു.

ഭാരത് ബന്ദ് നടത്തുന്ന കർഷകർ മാർച്ച് 28ന് 'ഹോളികാ ദഹൻ' സമയത്ത് പുതിയ കർഷക നിയമത്തിന്റെ കോപ്പികൾ കത്തിക്കുമെന്ന് കർഷക നേതാവ് ബൂട്ടാ സിംഗ് ബുർജ്‌ഗിൽ അഭിപ്രായപ്പെട്ടു. എന്നാൽ ഇലക്ഷൻ പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ നാളെ ഭാരത് ബന്ദ് ഉണ്ടായിരിക്കില്ലെന്ന് കർഷക നേതാക്കൾ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed