ഛത്തീസ്ഗഡിൽ നക്‌സലേറ്റുകൾ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
റായ്പുർ: ഛത്തീസ്ഗഡിൽ നക്‌സലേറ്റുകൾ പോലീസ് ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബിജാപുർ ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് കോൺസ്റ്റബിൾ സന്നു പൂനെത്തിനെ ഒരു സംഘം നക്‌സലേറ്റുകൾ പൊൻഡം ഗ്രാമത്തിൽ നിന്നും തട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇന്ന് രാവിലെയോടെ കേഷ്‌കുതുൾ ഗ്രാമത്തിലുള്ള നദിക്കരയിൽ നിന്നും അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഗംഗാലൂർ പോലീസ് േസ്റ്റഷനിൽ ജോലി ചെയ്തിരുന്ന സന്നു പൂനം അവധിയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവസ്ഥലത്ത് വലിയ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. മൂർച്ചയേറിയ ആയുധംകൊണ്ടുള്ള ആക്രമണമാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു.

