സി.ജെ.പിയുടെ പേരിൽ വ്യാജ പണപ്പിരിവ് നടത്തുന്നവർക്കെതിരെ പാര്‍ട്ടിയുടെ മുന്നറിയിപ്പ്


ശാരിക

ന്യൂഡല്‍ഹി: പ്രതിഷേധത്തിനിടയില്‍ കസ്റ്റഡിയിലായവര്‍ക്ക് നിയമസഹായം നല്‍കുമെന്ന പേരില്‍ കോക്രോച്ച്‌ ജനതാ പാര്‍ട്ടിയുടെ (സി.ജെ.പി) പേരില്‍ പണം പിരിക്കുന്ന വ്യക്തികള്‍ക്കെതിരെ പാര്‍ട്ടിയുടെ മുന്നറിയിപ്പ്. പണം പിരിക്കുന്ന ആളുകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും സി.ജെ.പി വ്യക്തമാക്കി.

'കസ്റ്റഡിയിലുള്ളവര്‍ക്ക് നിയമസഹായം നല്‍കുമെന്ന് അവകാശപ്പെട്ട് ചില വ്യക്തികള്‍ സി.ജെ.പിയുടെ പേരില്‍ പണം ആവശ്യപ്പെടുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സി.ജെ.പിയുമായി യാതൊരു ബന്ധവുമില്ലാത്തവരാണ് ഈ വ്യക്തികള്‍ എന്ന് വ്യക്തമാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ആര്‍ക്കും പണം നല്‍കരുതെന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു,' സി.ജെ.പി തങ്ങളുടെ എക്‌സ് പോസ്റ്റില്‍ വ്യക്തമാക്കി. ഇത്തരം അവകാശവാദങ്ങള്‍ ഔദ്യോഗിക ചാനലുകള്‍ വഴി പരിശോധിക്കണമെന്നും ഗ്രൂപ്പ് ആവശ്യപ്പെട്ടു.

അതേ ദിവസം തന്നെ, സി.ജെ.പി കോ-കണ്‍വീനര്‍മാരായ സൗരവ് ദാസും അശുതോഷ് റാങ്കയും അജിങ്ക്യ ഷിന്‍ഡെയും മറ്റ് നിരവധി പ്രക്ഷോഭകരും ചേര്‍ന്ന് ജന്തര്‍മന്തറില്‍ പ്രതിഷേധിക്കാന്‍ ശ്രമിച്ചു. തുടര്‍ന്ന് ഡല്‍ഹി പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. സി.ജെ.പി നേതാക്കള്‍ ജന്തര്‍ മന്ദറിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോയും ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.

പ്രതിഷേധം സംഘടിപ്പിക്കാനായി റാങ്കയും ദാസും ജന്തര്‍മന്തര്‍ പ്രദേശത്തേക്ക് രഹസ്യമായി കടന്നുകൂടാന്‍ ശ്രമിക്കുകയും അധികാരികള്‍ ഉടന്‍ തന്നെ അവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സംഭവത്തെക്കുറിച്ച്‌ സി.ജെ.പി സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായ പോസ്റ്റുകള്‍ പങ്കുവെച്ചു.

തിങ്കളാഴ്ച രാവിലെ ഡല്‍ഹി പോലീസിന്റെ കസ്റ്റഡിയിലാകുന്നതിന് മുന്‍പ് റാങ്ക, ദാസ്, ഷിന്‍ഡെ മറ്റ് സംഘാംഗങ്ങള്‍ എന്നിവര്‍ ദേശീയ പതാകയേന്തി ജന്തര്‍മന്തറിലേക്ക് പ്രവേശിച്ചതായി സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ അവകാശപ്പെട്ടു. 'ത്രിവര്‍ണ പതാകയേന്തിയ പാറ്റകള്‍' എന്ന് ഗ്രൂപ്പിനെ വിശേഷിപ്പിച്ച ദിപ്‌കെ, പ്രതിരോധം 'വിലക്കപ്പെട്ടതാക്കാന്‍' കഴിയില്ലെന്നും പറഞ്ഞു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ (സി.ഇ.സി) ഗ്യാനേഷ് കുമാര്‍ രാജി വെക്കുന്നത് വരെ ജന്തര്‍ മന്ദറില്‍ പ്രതിഷേധം തുടരുമെന്ന് പിന്നീട് റാങ്ക ആവര്‍ത്തിച്ചു. ഡല്‍ഹി പോലീസ് ജന്തര്‍ മന്ദര്‍ ഒരു നിശ്ചിത സമരകേന്ദ്രമല്ലാതായി പ്രഖ്യാപിച്ചിട്ടും പ്രതിഷേധക്കാര്‍ പിന്മാറില്ലെന്ന് പാര്‍ട്ടി എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ റാങ്ക വ്യക്തമാക്കി.

article-image

ewrer

You might also like

  • Lulu Exchange
  • Straight Forward

Most Viewed