ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ച് കേ​ന്ദ്ര​മ​ന്ത്രി


തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്‍റ് ഡ‍യറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത സംസ്ഥാന സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ഇഡിയുടെ അന്വേഷണം സംസ്ഥാന സർക്കാരിനെ ബുദ്ധിമുട്ടിലാക്കുമെന്നാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാത്തതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കുന്നതെന്നും അനുരാഗ് താക്കൂർ ആരോപിച്ചു. എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയതായിരുന്നു കേന്ദ്രമന്ത്രി. 

അഴിമതിയാണ് ഇടതു സർക്കാരിന്‍റെ മുഖമുദ്ര. ഈ സമയത്തെ ഏറ്റവും വലിയ ചോദ്യം ആരാണ് ഭയപ്പെടുന്നതെന്നാണ്. അന്വേഷണത്തിന്‍റെ അവസാനം ഉദ്യോഗസ്ഥർ കള്ളക്കടത്തിൽ ഉൾപ്പെട്ട ആളുകളുടെ പേരുകൾ പുറത്തുകൊണ്ടുവരും. എന്നാൽ കേരളത്തിലെ ആളുകൾക്ക് അറിയാം ആരൊക്കെയാണ് ഇതിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന്. ഉയർന്ന ഉദ്യോഗസ്ഥർ, മന്ത്രിമാർ എന്നിവർ ഉൾപ്പെട്ടിട്ടുണ്ടോ? അതോ ഭാവിയിൽ ഇത്തരം കൂടുതൽ അഴിമതി കേസുകൾ വീഴുമെന്ന് അവർ ഭയപ്പെടുന്നുണ്ടോ അദ്ദേഹം ചോദിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed