വിദ്യാർത്ഥികളോടൊപ്പം അധ്യാപകരേയും രക്ഷിതാക്കളേയും പരീക്ഷ പെ ചർച്ചയിലേക്ക് സ്വാഗതം ചെയ്ത് മോദി
ന്യൂഡൽഹി: ‘പരീക്ഷ പെ ചർച്ച’യുടെ നാലാം പതിപ്പിന്റെ ഭാഗമാകാൻ വിദ്യാർത്ഥികളോടൊപ്പം അദ്ധ്യാപകരേയും രക്ഷിതാക്കളേയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷയ്ക്ക് മുന്‍പ് വിദ്യാർത്ഥികൾക്കുള്ള മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തിലാണ് കേന്ദ്രസർക്കാർ ‘പരീക്ഷ പെ ചർച്ച’യ്ക്ക് തുടക്കമിടുന്നത്. ‘നമ്മുടെ ധീരരായ പോരാളികൾ അവരുടെ പരീക്ഷകൾക്കുള്ള അവസാന ഒരുക്കങ്ങൾ നടത്തുകയാണ്. ഈ സമയത്ത് പരീക്ഷ പെ ചർച്ച 2021 തിരികെ വന്നിരിക്കുകയാണ്. ഇത്തവണ പൂർണമായും ഓൺലൈനായിട്ടാകും ഈ ആശയവിനിമയം നടക്കുന്നത്. ലോകമെന്പാടുമുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഇതിൽ പങ്കെടുക്കാം. വരൂ, നമുക്ക് പരീക്ഷകളെ സമ്മർദ്ദമില്ലാതെ ചിരിച്ചു കൊണ്ട് നേരിടാമെന്ന്’ ട്വീറ്റിൽ പറയുന്നു.
ഒന്‍പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് ചർച്ചയിൽ പങ്കെടുക്കാന്‍ അവസരം. മാർച്ച് മാസത്തിലായിരിക്കും പരിപാടി നടക്കുന്നത്. ചർച്ചയിൽ പങ്കെടുക്കുന്നതിന് വേണ്ടിയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ വ്യാഴാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. ന്യൂഡൽഹിയിലെ തൽക്കട്ടോര േസ്റ്റഡിയത്തിലാണ് കഴിഞ്ഞ വർഷത്തെ പരീക്ഷ പെ ചർച്ച നടന്നത്.

