തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആർഎംപി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തിനിൽക്കേ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ച് ആർഎംപി. തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് ആർഎംപി തീരുമാനം. താൻ മത്സര രംഗത്തുണ്ടാകില്ല എന്നാണ് വ്യക്തിപരമായ തീരുമാനമെന്നും അവർ വ്യക്തമാക്കി. കോൺഗ്രസുമായി ഒരു ധാരണയും ഇതുവരെയുണ്ടാക്കിയിട്ടില്ല. കോൺഗ്രസിൽ പ്രാധാന്യം വ്യക്തിതാത്പര്യങ്ങൾക്കാണെന്നും ഈ നിലപാട് കോൺഗ്രസിനെ അപകടത്തിലെത്തിക്കുമെന്നും രമ വിമർശനമുന്നയിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് ആർഎംപിയുമായുള്ള ധാരണയുടെ പേരിൽ കോണ്‍ഗ്രസിനുള്ളിൽ പടലപ്പിണക്കം ഉടലെടുത്തിരുന്നു. കെപിസിസി അധ്യക്ഷൻ സ്വന്തം നിലയ്ക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതും വാർത്തയായിരുന്നു. പിന്നീട് യുഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ടയാൾ മത്സര രംഗത്തുനിന്നും സ്വയം പിന്മാറുകയായിരുന്നു.

