രാജസ്ഥാനില്‍ 100 രൂപ കടന്ന് പെട്രോൾ വില
ജയ്പൂർ: രാജ്യത്ത് ആദ്യമായി പെട്രോൾ വില നൂറുകടന്നു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും വില വർധിപ്പിച്ചതോടെയാണ് രാജ്യത്തെ പെട്രോൾ വില 100 രൂപ കടന്നത്. രാജസ്ഥാനിലെ ഗംഗാനഗറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പന്പുകളിൽ പെട്രോൾ വില 100.13 രൂപയിലെത്തി. തുടർച്ചയായ ഒന്‍പതാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. ലിറ്ററിന് 91.62 രൂപയോടെ രാജ്യത്തെ ഉയർന്ന ഡീസൽ വില ഒഡീഷയിലെ മൽക്കാൻഗിരിയിലാണ്.

