രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസർക്കാർ തീരുമാനം



ന്യൂഡൽഹി: രാജ്യത്തെ ഐടി നിയമം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ച് കേന്ദ്ര സര്‍ക്കാർ. നിയമത്തിലെ പിഴവുകള്‍ തിരുത്തി കൂടുതല്‍ കര്‍ക്കശമാക്കുമെന്നും സര്‍ക്കാർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്താല്‍ വലിയ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി രവി ശങ്കര്‍ പ്രസാദ്. നിയമാനുസൃതം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ആപ്പുകള്‍ക്ക് മാത്രം ഇന്ത്യയില്‍ അനുമതി നല്‍കും. വ്യാജ വാര്‍ത്തകൾ ചമയ്ക്കുന്നതില്‍ നിന്ന് സമൂഹ മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണം എന്നും മന്ത്രി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed