ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയുടെ ആസ്ട്രാസെനേക വാക്‌സിൻ വ്യാപകമായി ഉപയോഗിക്കാൻ ലോകാരോഗ്യ സംഘടനയുടെ ശുപാർശ

ജനീവ: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും ആസ്ട്രാസെനേകയും ചേർന്ന് വികസിപ്പിച്ച കൊറോണ പ്രതിരോധ വാക്‌സിൻ വ്യാപകമായി ഉപയോഗിക്കാൻ ശുപാർശ ചെയ്ത് ലോകാരോഗ്യ സംഘടന. ആസ്ട്രാസെനേകയുടെ കൊറോണ വാക്‌സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ആസ്ട്രാസെനേക വാക്‌സിൻ കൊറോണയുടെ അപകട സാധ്യത കുറയ്ക്കുന്നുവെന്നും 65 വയസിന് മുകളിൽ പ്രായമുള്ളവർക്കും വാക്‌സിൻ നൽകാമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ജനിതക മാറ്റം സംഭവിച്ച കൊറോണ വാക്്‌സിൻ ഫലപ്രദമാകില്ലെന്ന് ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്ക വാക്‌സിൻ വിതരണം നിർത്തിവെച്ചിരുന്നു ഇതിന് പിന്നാലെയാണ് വാക്‌സിൻ വ്യാപകമായി ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടന ശുപാർശ ചെയ്തത്.
കൊവാക്‌സ് ഉടന്പടി പ്രകാരം വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഫെബ്രുവരി മധ്യത്തോടെ സ്വീകരിക്കും.