പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് തന്നെ മത്സരിക്കുമെന്ന് കെ.എം ഷാജി എം.എൽ.എ

അഴീക്കോട്: പാർട്ടി ആവശ്യപ്പെട്ടാൽ അഴീക്കോട് മത്സരിക്കുമെന്ന് കെ.എം ഷാജി എംൽഎ. സുരക്ഷിത മണ്ഡലം തേടിപ്പോകില്ലെന്നും വിജിലൻസ് കേസിനെ ഭയമില്ലെന്നും ഷാജി കണ്ണൂരിൽ പറഞ്ഞു. കണ്ണൂർ അഴീക്കോട് സീറ്റുകൾ വച്ച് മാറുന്നതിൽ തീരുമാനമായിട്ടില്ലെന്നും മുസ്ലീം ലീഗ് നേതാവ് വ്യക്തമാക്കി. കഴിഞ്ഞ തവണ എം.വി നികേഷ് കുമാറിനെയും അതിന് മുന്പ് പ്രകാശൻ മാസ്റ്ററെയും പരാജയപ്പെടുത്തിയാണ് കെ.എം ഷാജി അഴീക്കോട് നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയത്. ഇക്കുറി ഷാജി ഇവിടെ മത്സരിക്കില്ലെന്നായിരുന്നു ആദ്യ ഘട്ടത്തിൽ പുറത്ത് വന്ന റിപ്പോർട്ടുകൾ. അഴീക്കോട് സ്കൂളിന് പ്ലസ്ടു അനുവദിക്കാൻ കെഎം ഷാജി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചെന്ന കേസ് വിജിലൻസ് അന്വേഷിച്ച് വരികയാണ്.